ന്യൂഡൽഹി : ഡോക്ടേഴ്സ് ദിനമായ ഇന്ന് ഡോക്ടർമാർക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് മഹാമാരി നേരിടാൻ രാജ്യത്തിനൊപ്പം നിന്ന ഡോക്ടർമാരുടെ പ്രയത്നത്തിൽ അഭിമാനിക്കുന്നുവെന്ന് ദിനാചരണത്തിന് മുന്നോടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടർമാരെ ബഹുമാനിക്കുന്നുവെന്നും അവരുടെ സുരക്ഷയ്ക്കായി പ്രത്യേകം ശ്രദ്ധ പുലർത്തുമെന്നും പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു.
അതേസമയം, ഇന്ന് ഡോക്ടർമാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി സംസാരിക്കുക.
Read Also : യൂറോപ്യൻ യൂണിയന് ‘ചെക്ക്’ വെച്ച് കേന്ദ്രം: വാക്സീൻ അംഗീകാരത്തിൽ സർക്കാരിന്റെ നിർണായക നീക്കം
ഡോ.ബി.സി റോയിയെ ആദരിക്കുന്നതിനായാണ് എല്ലാ വർഷവും ജൂലൈ ഒന്നിന് രാജ്യം ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ മൻ കി ബാത്തിലും പ്രധാനമന്ത്രി ഡോ. റോയിയെ അനുസ്മരിച്ചിരുന്നു.
Post Your Comments