അറിയാതെ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തിട്ടുള്ള പാപങ്ങൾക്കുള്ള പരിഹാരമായിട്ടാണ് ഈ മന്ത്രം . പൂജാമുറിയിൽ നെയ് വിളക്ക് കത്തിച്ചുവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ഈ മന്ത്രം ജപിക്കണം. മന്ത്രം ജപിക്കുമ്പോൾ നിങ്ങൾ കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ വളരെ നല്ലതാണ്.
ഈ ശിവമന്ത്രം സർവ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു.
രാവിലെ ജപിക്കേണ്ട മന്ത്രം :
ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം
രുദ്രാത്മനേ ശാന്തായ നിത്യായ നിർമ്മലാത്മനേ
ഹ്രീം ഐം കലി കല്മഷഹരായ നമ: ശിവായ
ഉച്ചസമയം ജപിക്കേണ്ട മന്ത്രം :
ഓം വേദമാർഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ: ശിവായ
സന്ധ്യാനേരം ജപിക്കേണ്ട മന്ത്രം :
ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ:
Post Your Comments