NattuvarthaLatest NewsKeralaIndiaNewsInternational

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര: തകർത്തത് 19 വർഷം നീണ്ട റെക്കോഡ്

12 വയസ്സും നാല് മാസവും 25 ദിവസവുമാണ് അഭിമന്യുവിന്റെ പ്രായം

ഹംഗറി : ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര. ഹംഗറിയിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരനായ അഭിമന്യു നേട്ടം സ്വന്തമാക്കിയത്. പതിനഞ്ച് വയസ്സുകാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്. 12 വയസ്സും നാല് മാസവും 25 ദിവസവുമാണ് അഭിമന്യുവിന്റെ പ്രായം.

സെർജി കർജാകിൻസിന്റെ പേരിലുള്ള 19 വർഷം നീണ്ട റെക്കോഡാണ് അഭിമന്യു തകർത്തത്. 2002 ഓഗസ്റ്റ് ൽ സെർജി കർജാകിൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോഡ് സ്വന്തമാക്കിയപ്പോൾ 12 വയസ്സും ഏഴു മാസവുമായിരുന്നു പ്രായം. ഹംഗറിയിലെ ബുദാപെസ്റ്റിൽ വിവിധ ടൂർണമെന്റുകളിൽ പങ്കെടുത്ത അഭിമന്യു ഏപ്രിൽ മാസത്തിൽ വെസെർകെപ്സോ ടൂർണമെന്റിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെന്റിലും വിജയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button