Latest NewsInternational

നാലില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് ഇനി മുതല്‍ നികുതിയില്ല കാര്‍ വാങ്ങാനും വിദ്യാഭ്യാസത്തിനും ഫണ്ട്

ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നത് ഇങ്ങനെ

ബുഡാപെസ്റ്റ്: നാലില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളുള്ള അമ്മമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ ഒരുങ്ങി ഹംഗറി സര്‍ക്കാര്‍. നാല് കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ ഇനി ആദായനികുതിയടയ്ക്കേണ്ട. രാജ്യത്തിന്റെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ ഈ പ്രഖ്യാപനം നടത്തിയത്.

വായ്പാ ഇളവുകള്‍, മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് കാര്‍ വാങ്ങാന്‍ സഹായം, കിന്റര്‍ഗാര്‍ട്ടനിലെയും ഡേ കെയറുകളിലെയും ചെലവുകള്‍ക്കായുള്ള ഫണ്ട് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലാകമാനം കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്. കൂടുതല്‍ കുഞ്ഞുങ്ങള്‍ വേണമെന്ന് കുടുംബങ്ങള്‍ തീരുമാനമെടുക്കണം.
ഹംഗറി, പോളണ്ട്, റൊമേനിയ, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിന്ന് വലിയതോതില്‍ ആളുകള്‍ പശ്ചിമയൂറോപ്പിലേക്ക് കുടിയേറുകയാണ്. ഇതും കുറഞ്ഞ ജനനനിരക്കും രാജ്യങ്ങളിലെ ജനസംഖ്യ ക്രമാതീതമായി കുറയ്ക്കുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഒര്‍ബാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button