കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടി മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഈ കേസിൽ പ്രതിഭാഗത്തിനുവേണ്ടി ഹാജരാവുന്നത് അഡ്വ.ബി എ ആളൂര്‍. വിസ്മയയുടെ മരണത്തിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണിനുവേണ്ടി നാളെ ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വ.ബി എ ആളൂര്‍ അറിയിച്ചു.
ഭര്‍ത്താവ് കിരണിന്റെ പീഡനമാണ് മരണത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രധാന ആരോപണം. സ്ത്രീധന പീഡനവും മർദ്ദനവും പലപ്പോഴും വീട്ടിൽ ഉണ്ടായിരുന്നുവെന്നും വിസ്മയെ മർദ്ദിച്ചതിന്റെ പാടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിക്കപ്പെട്ടിരുന്നു. ഇതിനൊപ്പം വലിയ രീതിയിലുള്ള വിമർശനമാണ് കിരണിനു നേരെ ഉയർന്നിരുന്നത്. ഈ കേസില്‍ ഇപ്പോള്‍ ചാര്‍ജ്ജുചെയ്തിട്ടുള്ളത് ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകള്‍ പ്രകാരം കിരണിനെ കൊലപാതക കേസ്സില്‍ ഉള്‍പ്പെടുത്താനാവില്ലന്നും ആളൂര്‍ പറയുന്നു.
read also: ഇനി എല്ലാം വിരൽത്തുമ്പിൽ: കെഎസ്ആർടിസിയുടെ ഈ പുതിയ പദ്ധതി നിങ്ങളറിഞ്ഞുവോ?
മോട്ടോര്‍വാഹന വകുപ്പ് ജീവനക്കാരനായ കിരണ്‍ കേസില്‍ കുടുങ്ങിയതോടെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാന്‍ വകുപ്പുതല നീക്കം നടക്കുന്നുണ്ട്.
ഈ മാസം 19-ന് പുലര്‍ച്ചെയാണ് കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ ടൗവ്വല് ഉപയോഗിച്ച് ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ വിസ്മയയുടെ മൃതദേഹം കണ്ടെത്തിയത്. വിസ്മയയ്ക്ക് ജനലിന്റെ കമ്ബിയില്‍ സ്വയം കുടുക്കിട്ട് തൂങ്ങാനാവില്ലെന്നും കൊന്നശേഷം കിരണ്‍ കെട്ടിത്തൂക്കിയതാവുമെന്നും ബന്ധുക്കള്‍ സംശയമുന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനു പൊലീസ് ഡമ്മിപരീക്ഷണം നടത്തിയിരുന്നു.
Post Your Comments