KeralaNattuvarthaLatest NewsNews

‘മകൾക്കൊപ്പം’ സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ ക്യാംപയിനുമായി വി.ഡി. സതീശൻ

ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ ക്യാംപയിനുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻരംഗത്ത്. സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിസന്ധികൾ ഒറ്റക്ക് നേരിടാൻ കഴിയാത്തത് കൊണ്ടും, വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവർക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയുമാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഇത്തരത്തിൽ ഒറ്റപ്പെട്ടുപോകുന്ന പെൺകുട്ടികൾക്ക് സമൂഹം ധൈര്യവും ആത്മവിശ്വാസവും കൊടുക്കണമെന്നും സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ലായെന്ന് ഓരോ കുടുംബവും തീരുമാനിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു. മകൾക്കൊപ്പം എന്ന ഈ ക്യാംപയിൻ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വി.ഡി.സതീശന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സ്‌കൂള്‍ ഫീസുമായി ബന്ധപ്പെട്ട പരാതി: രക്ഷിതാക്കളോട് ‘പോയി ചാവാന്‍’ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി, വിവാദം

സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും പേരിൽ പ്രബുദ്ധ കേരളം അപമാനഭാരത്താൽ തലതാഴ്ത്തി നിൽക്കുകയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. വിവാഹം നടത്തി കടക്കെണിയിലായ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി അവർക്ക് വീണ്ടും ഭാരമാകരുത് എന്ന് കരുതിയാണ് പല പെൺകുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്നത്.

പിന്നെ പ്രതിസന്ധികൾ ഒറ്റക്ക് നേരിടാൻ കഴിയാത്തത് കൊണ്ടും. അവർ ദുർബലകളല്ല. സമൂഹമാണ് അവർക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കേണ്ടത്. കച്ചവടമല്ല കല്യാണം. സ്ത്രീധനം നൽകി വിവാഹം കഴിക്കില്ലായെന്ന് ഓരോ പെൺകുട്ടിയും നടത്തില്ല എന്ന് ഓരോ കുടുംബവും തീരുമാനിക്കണം. മകൾക്കൊപ്പം എന്ന ഈ ക്യാമ്പെയിൻ പൊതു സമൂഹം ഏറ്റെടുക്കും എന്ന പ്രതീക്ഷയോടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button