COVID 19Latest NewsKeralaNews

കൊവിഡ് ധനസഹായം : മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി : കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്​ നഷ്​ടപരിഹാരം നല്‍കണമെന്ന്​ സുപ്രീംകോടതി.​ നഷ്​ടപരിഹാരം നൽകുന്നത് എത്ര തുകയെന്നതില്‍ ​ കേന്ദ്രസര്‍ക്കാറിന്​ തീരുമാനടുക്കാമെന്നും സുപ്രീംകോടതി വ്യക്​തമാക്കി.

Read Also : രാജ്യത്തെ കൊവിഡ് ബാധിതരില്‍ 25 ശതമാനവും കേരളത്തിൽ : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ മന്ത്രാലയം  

കോവിഡ്​ മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നഷ്​ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്​. കോവിഡ്​ ഒരു പ്രകൃതി ദുരന്തമല്ലെന്ന വാദവും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചു. ഈ രണ്ട്​ വാദവും തള്ളിയാണ്​ കോടതിയുടെ ഉത്തരവ്​.

ആറ്​ ആഴ്ചക്കുള്ളില്‍ നഷ്​ടപരിഹാരം നൽകുന്നത് സംബന്ധിച്ച്‌​ ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന്​ സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട്​ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button