ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം നൽകുന്നത് എത്ര തുകയെന്നതില്‍ കേന്ദ്രസര്‍ക്കാറിന് തീരുമാനടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കോവിഡ് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. കോവിഡ് ഒരു പ്രകൃതി ദുരന്തമല്ലെന്ന വാദവും സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഉന്നയിച്ചു. ഈ രണ്ട് വാദവും തള്ളിയാണ് കോടതിയുടെ ഉത്തരവ്.
ആറ് ആഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.
Post Your Comments