കൊല്‍ക്കത്ത : രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് സംവിധാനം നേരത്തെ തന്നെ നിലവിൽ വന്നതാണ്. ഈടില്ലാതെ ഉന്നത വിദ്യാഭ്യാസത്തിന് പത്ത് ലക്ഷം രൂപ വരെ ലോണ്‍ ലഭ്യമാകുന്നതാണ് സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്കീം.
സ്റ്റുഡന്റ് ക്രെഡിറ്റ് കാര്‍ഡ് സ്കീം ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലെ പത്ത് പ്രധാന ഉറപ്പുകളില്‍ ഒന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ്. പശ്ചിമ ബംഗാള്‍ സംസ്ഥാന സര്‍ക്കാരാണ് ഇത്തരത്തില്‍ നല്‍കുന്ന വായ്പയ്ക്ക് ഗ്യാരണ്ടി നില്‍ക്കുന്നത്.
ഐഐടി, ഐഐഎം, സിവില്‍ സര്‍വീസ് ഉള്‍പ്പടെയുള്ള പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കാകും ഇതിന്റെ ഗുണഫലം ലഭിക്കുക. ഈ സംവിധാനം നിലവിൽ വന്നതോടെ പലിശയ്ക്ക് വായ്പയെടുത്ത് വിദ്യാഭ്യാസം നേടുന്ന സാഹചര്യം ഒഴിവാക്കാന്‍ സാധിക്കും. 40 വയസുവരെ ഒരാള്‍ക്ക് ഇത്തരത്തില്‍ ലോണ്‍ നേടം. 15 വര്‍ഷത്തെ തിരിച്ചടവ് കാലത്ത് തുച്ഛമായ പലിശ മാത്രമാണ് ഇതിന് ഈടാക്കുന്നത്.
Post Your Comments