ഇടുക്കി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ ബന്ധുക്കളെ സി.പി.എം പ്രാദേശിക നേതൃത്വം വേട്ടയാടുന്നതായി കുടുംബത്തിന്‍റെ പരാതി. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രതിനിധികള്‍ വന്നില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സി.പി.എമ്മിന്‍റെ പ്രതികാര നടപടികള്‍ എന്നും കുടുംബം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് സി.പി.എം ചെറുതോണി പാര്‍ട്ടി ഓഫീസ് പടിക്കല്‍ സമരം നടത്തുമെന്നു സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
സൗമ്യ സന്തോഷ് മരിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ചേലച്ചുവട് ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ സൗമ്യയുടെ ബന്ധുക്കള്‍ക്ക് എതിരെ പോലീസ് കേസ് എടുത്തിരുന്നു. സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ്, സഹോദരന്‍ സജി എന്നിവര്‍ക്ക് എതിരെ ആയിരുന്നു കേസ്. എന്നാല്‍ ഡോക്ടറെ മര്‍ദ്ദിച്ചിട്ടില്ലെന്നും വാക്ക് തര്‍ക്കം മാത്രമാണ് ഉണ്ടായത് എന്നുമാണ് കുടുംബത്തിന്‍റെ വിശദീകരണം. വിഷയത്തില്‍ ആദ്യം പൊലീസ് കേസ് എടുത്തിരുന്നില്ലെന്നും പിന്നിട് സി.പി.എം പ്രവര്‍ത്തകര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കേസ് എടുപ്പിച്ചത് എന്നും സൗമ്യയുടെ കുടുംബം ആരോപിച്ചു. കേസില്‍ സൗമ്യയുടെ ഭര്‍ത്താവും സഹോദരനും ഭര്‍തൃസഹോദരനും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സൗമ്യയുടെ ബന്ധുക്കളുടെ ആരോപണങ്ങളെ സി.പി.എം നിഷേധിച്ചു.
Read Also: ട്വിറ്ററിനോട് വിശദീകരണം ആവശ്യപ്പെട്ട് ഐടി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി
മെയ് 11ന് ഇസ്രായേലിൽ നടന്ന വ്യോമാക്രമണത്തിലാണ് സൗമ്യ സന്തോഷ് മരണത്തിന് കീഴടങ്ങിയത്. ഹോംനഴ്സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവുമായി വീഡിയോകോൾ ചെയ്യുന്നതിനിടെ താമസസ്ഥലത്ത് സ്ഫോടകവസ്തു പതിക്കുകയായിരുന്നു. സൗമ്യ കഴിഞ്ഞ 10 വർഷമായി ഇസ്രായേലിലാണ്. രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്നത്.
Post Your Comments