ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്ഷങ്ങളായി നില നിൽക്കുകയാണ്. കോണ്‍ഗ്രസിലെ ആഭ്യന്തരമായ ഈ പ്രശ്നത്തിനു പരിഹാരവുമായി രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കം. നവജ്യോത് സിങ് സിദ്ദു ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തില്‍ സിദ്ദുവിനു പുതിയ ചുമതല നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനാണു ശ്രമം. നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ പുതിയ തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
നാല് മണിക്കൂര്‍ നേരം പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് സിദ്ദു രാഹുലുമായുള്ള കൂടിക്കാഴ്ച നടത്തിയത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കാന്‍ഡിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
Post Your Comments