KeralaLatest NewsNews

വീണ്ടും സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവിന്റെ ക്രൂരത: ഭര്‍തൃ വീട്ടില്‍ ഗര്‍ഭിണിയ്ക്കും പിതാവിനും ക്രൂരമര്‍ദ്ദനം

കൊച്ചി: സംസ്ഥാനത്ത് ഭാര്യമാര്‍ക്കെതിരെ ഭര്‍തൃ വീട്ടില്‍ അരങ്ങേറുന്ന പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഭര്‍തൃ വീട്ടില്‍ ഗര്‍ഭിണിയ്ക്കും പിതാവിനും ക്രൂരമര്‍ദ്ദനമേറ്റെന്ന് പരാതി. ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്.

Also Read: പുതിയ ചുമതല നല്‍കി പ്രശ്‌നം ഒത്തുതീര്‍പ്പിനു ശ്രമം: കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയിൽ അനുനയ നീക്കവുമായി രാഹുൽ

ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നഹ്‌ലത്തിനുമാണ് മര്‍ദ്ദനമേറ്റത്. യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി സലീം ആലങ്ങാട് പോലീസില്‍ പരാതി നല്‍കി. ജൗഹറും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ ചവിട്ടിയെന്നും പരാതിയുണ്ട്. വിവാഹ സമയത്ത് 10 ലക്ഷം രൂപ നല്‍കിയിരുന്നുവെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ മര്‍ദ്ദിച്ചതെന്നും സലീം പറഞ്ഞു. സംഭവത്തില്‍ ജൗഹറിനെയും ഭര്‍തൃമാതാവിനെയും പ്രതിചേര്‍ത്താണ് പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button