ഗുവാഹത്തി : സംസ്ഥാനത്തെ മുസ്ലിങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഏക മാർഗം രണ്ടു കുട്ടികൾ നയമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അത്തരമൊരു നയം ഉൾപ്പെടെ നല്ല കുടുംബാസൂത്രണ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നതിനുള്ള തന്റെ നിർദ്ദേശത്തെ സമുദായത്തിലെ സംഘടനകൾ സ്വാഗതം ചെയ്തതായും അദ്ദേഹം പറഞ്ഞു.
‘ഓൾ അസം മൈനോറിറ്റി സ്റ്റുഡൻറ്സ് യൂണിയന്റെ രണ്ട് വിഭാഗങ്ങൾ കഴിഞ്ഞ മാസം രണ്ടുതവണ എന്നെ കണ്ടു. മുസ്ലിം സമൂഹത്തിൽ നിന്ന് യാതൊരു എതിർപ്പും ഇല്ല. അവർ പരസ്യമായി രണ്ടു കുട്ടികൾ നയത്തെ സ്വാഗതം ചെയ്തു. അസമിലെ മുസ്ലിങ്ങൾക്ക് ജനസംഖ്യാ നിയന്ത്രണ നടപടികൾ ആവശ്യമാണ്. ജൂലൈ നാലിന് 150 മുസ്ലിം പണ്ഡിതൻമാരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ
നയങ്ങളെ അവർ പിന്തുണക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം അസമിലെ മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്ന് ദാരിദ്ര്യവും നിരക്ഷരതയും ഇല്ലാതാക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്’- ഹിമന്ത പറഞ്ഞു.
Read Also : തന്റെ പേര് ദുരുപയോഗം ചെയ്തു: സന്ദീപ് വാര്യർക്കെതിരെ കേസിനൊരുങ്ങി അർജുൻ ആയങ്കിയുടെ വക്കീൽ റമീസ്
പട്ടിണി ഇല്ലാതാക്കാൻ സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷം ജനസംഖ്യ നിയന്ത്രണത്തിനുള്ള ‘മാന്യമായ കുടുംബാസൂത്രണ നയം’ സ്വീകരിക്കണമെന്ന് ഹിമന്ത നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ജനസംഖ്യ നിയന്ത്രണത്തിന് മുസ്ലിം സമുദായവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. പട്ടിണി, ഭൂമി കൈയേറ്റം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാന കാരണം അനിയന്ത്രിതമായ ജനസംഖ്യ വർധനയാണ്. മുസ്ലിം സമുദായം മാന്യമായ കുടുംബാസൂത്രണ നയം സ്വീകരിക്കാൻ തയ്യറായാൽ അസമിലെ ഒട്ടേറെ സാമൂഹിക പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments