മസ്കത്ത്: ഭീകരവാദമെന്നത് ആഗോള പ്രതിഭാസമാണെന്ന് ഒമാൻ. ഭീകരവാദത്തെ ഒരു പ്രത്യേക മതവുമായോ വിശ്വാസവുമായോ രാജ്യങ്ങളുമായോ ജനങ്ങളുമായോ ബന്ധപ്പെടുത്താന്‍ കഴിയില്ലെന്ന് ഒമാെന്‍റ യു.എന്നിലെ സ്ഥിരം പ്രതിനിധി ഡോ.മുഹമ്മദ് അവധ് അല്‍ ഹസൻ പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ രണ്ടാമത് ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആഗോളതലത്തിലെ തീരാവ്യാധിയാണ് ഭീകരവാദം. മുഴുവന്‍ രാജ്യങ്ങളുടെയും സുരക്ഷയും ഭദ്രതയും ഇത് തകരാറിലാക്കുന്നു. അതിനാല്‍, ലോകരാജ്യങ്ങള്‍ ഒരുമിച്ച് ഇതിന് പരിഹാരം കണ്ടെത്തണം. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് സമീപനം പാടില്ല. അന്താരാഷ്ട്ര സമൂഹം ഒത്തൊരുമയോടെ ഒരുമിച്ച് ഭീകരവാദത്തിനെതിരെ സംസാരിക്കണം’- ഡോ.മുഹമ്മദ് അവധ് അല്‍ ഹസന്‍ പറഞ്ഞു.
‘മുന്‍വിധികളുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളാണ് ഇന്ന് ആഗോള തലത്തിലുണ്ടാകുന്നത്. ഇത് ഇസ്ലാമോഫോബിയക്കും മുസ്ലിംകളോടുള്ള വെറുപ്പിനും മറ്റു മതസ്ഥരോടും വിദേശികളോടുമുള്ള വിദ്വേഷത്തിനും വഴിയൊരുക്കുന്നു. അതിനാല്‍, ഇത്തരം മുന്‍വിധികളില്‍നിന്ന് ലോകം തിരിഞ്ഞുനടക്കണം. ഭീകരവാദത്തിന്റെ കളങ്കമേല്‍ക്കാത്തവയാണ് മതങ്ങള്‍. ഭീകരവാദികളുടെ തീവ്ര ചിന്താഗതികള്‍ക്ക് മതവുമായി ബന്ധമില്ല. എല്ലാ മതങ്ങളെയും അവയുടെ മൂല്യങ്ങളെയുമെല്ലാം ബഹുമാനിക്കണം. ആവിഷ്കാര സ്വാതന്ത്ര്യമെന്നാല്‍ ആരെയും ഉപദ്രവിക്കുന്നതും അപമാനിക്കുന്നതും വെറുക്കുന്നതുമല്ല’- ഡോ.അവധ് പറഞ്ഞു.
Read Also: കോവിഡ് മരണം വർധിക്കുന്നു: കുവൈറ്റിൽ ആശങ്ക
‘ദാരിദ്ര്യവും അടിച്ചമര്‍ത്തലുകളും വംശീയതവും വെറുപ്പും വിദേശ അധിനിവേശവുമാണ് തീവ്രവാദത്തിനും ഭീകരവാദത്തിനും കാരണമാകുന്നത്. അതിനാല്‍, നീതി ഉറപ്പുവരുത്തലും സാമൂഹിക അവബോധം വര്‍ധിപ്പിക്കലുമാണ് ഭീകരവാദത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ വേണ്ട കാര്യങ്ങള്‍. ഇതിന് അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് പ്രവര്‍ത്തിക്കണം. അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായിരിക്കണം ഭീകരവാദത്തെ നേരിടുന്നതിനായുള്ള കര്‍മപദ്ധതി. അല്ലാത്തപക്ഷം വിജയം കാണിക്കണം’- ഡോ. മുഹമ്മദ് അവധ് അല്‍ ഹസന്‍ പറഞ്ഞു.
Post Your Comments