KeralaLatest NewsNewsIndia

വാഹനമോടിക്കുമ്പോൾ ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്ന ശീലം ഇനി വേണ്ട : ലൈസൻസ് പോകുന്ന വഴിയറിയില്ല

തിരുവനനന്തപുരം: വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് ഒട്ടുമിക്ക എല്ലാ മനുഷ്യരുടെയും ശീലമാണ്. എന്നാൽ ഫോൺ ചെവിയോട് ചേർത്ത് വച്ച് ഉപയോഗിക്കുന്നതിന്റെ അപകട സാധ്യത ഉയർന്നതോടെ ലൈസൻസ് വരെ റദ്ദാക്കാവുന്ന കുറ്റമായി ഇതിനെ കണക്കാക്കിയിരുന്നു. എന്നാൽ ഈ നിയമത്തെ മറികടന്ന് പലരും ബ്ലൂട്ടൂത്ത് ഉപയോഗിച്ച് സംസാരം തുടങ്ങി. ഇതിനെത്തുടർന്ന് ഫോണ്‍ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു ഫോണില്‍ സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.

Also Read:ഞാൻ മലയാളി, കേരളം എനിക്ക് വേണ്ടപ്പെട്ടത്: യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ലോക്നാഥ്‌ ബെഹ്‌റ

തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യിക്കാനും നിര്‍ദേശമുണ്ട്. ബ്ലൂട്ടൂത്ത് വഴി മൊബൈല്‍ ഫോണ്‍ കണക്‌ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

റോഡ് സുരക്ഷ സംബന്ധിച്ച്‌ ഹൈക്കോടതി ഏപ്രില്‍ 9-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button