ന്യൂഡൽഹി: ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങൾ പൂർണമായും നീക്കം ചെയ്യാൻ ട്വിറ്ററിന് നിർദ്ദേശം നൽകി ദേശിയ വനിതാ കമ്മീഷൻ. വീഡിയോകൾ നീക്കം ചെയ്യാൻ ഏഴു ദിവസത്തെ സമയമാണ് കമ്മീഷൻ ട്വിറ്ററിന് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ട്വിറ്റർ ഇന്ത്യ മേധാവിക്ക് ദേശീയ വനിതാ കമ്മീഷൻ രേഖ ശർമ കത്തയച്ചു.
ഇത്തരം ഉള്ളടക്കങ്ങൾ സംബന്ധിച്ച വിവരങ്ങളും കമ്മീഷൻ കൈമാറിയിട്ടുണ്ട്. വിഷയത്തിൽ കമ്പനി എടുത്ത നടപടികൾ സംബന്ധിച്ച് 10 ദിവസത്തിനകം മറുപടി നൽകാനും ട്വിറ്ററിന് കമ്മീഷൻ നിർദ്ദേശം നൽകി. ട്വിറ്ററിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പോലീസ് കമ്മീഷണർക്കും വനിതാ കമ്മീഷൻ കത്തയച്ചിട്ടുണ്ട്. ട്വിറ്ററിനെതിരേ നേരത്തെയും ഇത്തരം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിൽ നടപടി സ്വീകരിക്കാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്നും കത്തിൽ പറയുന്നു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ ഡൽഹി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Read Also: ഇനി എല്ലാം വിരൽത്തുമ്പിൽ: കെഎസ്ആർടിസിയുടെ ഈ പുതിയ പദ്ധതി നിങ്ങളറിഞ്ഞുവോ?
Post Your Comments