ഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. 90 ശതമാനത്തിൽ അധികമാണ് വാക്സിന്റെ ഫലപ്രാപ്തി. 18 വയസിന് മുകളിൽ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്സിന്‍ ഇന്ത്യയിലെ വിതരണക്കാർ.
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണപ്രകാരം വാക്സിന്റെ ഇന്ത്യയിലെ ഉപയോഗത്തിനുള്ള അനുമതി തേടി സിപ്ലയാണ് ഡിസിജിഐയെ സമീപിച്ചത്. മോഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ഡ്രഗ് കൺട്രോളറോട് സിപ്ല ആവശ്യപ്പെട്ടത്.
Post Your Comments