Latest NewsNewsIndiaCrime

ഐസ്‌ക്രീമില്‍ എലിവിഷം: അച്ഛന്റെ ക്രൂരതയിൽ 5 വയസുകാരന്‍ മരിച്ചു; 2 പേര്‍ ചികിത്സയില്‍

ഏഴുവയസുള്ള അലീനയും രണ്ടുവയസുള്ള അര്‍മാനയുമാണ് ചികിത്സയിലുള്ളത്.

മുംബൈ: ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി അച്ഛന്‍ മക്കൾക്ക് നല്‍കി. അഞ്ചുവയസുകാരൻ മകന്‍ മരിച്ചു. മറ്റു രണ്ടു മക്കള്‍ ചികിത്സയിലാണ്. മുംബൈയിലെ മന്‍കുര്‍ദിലാണ് സംഭവം.

read also: അഭിമാനമാണ് ഡോക്ടർമാർ: സ്വന്തം ജീവൻ തൃണവത്ക്കരിച്ചുകൊണ്ടാണ് ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നതെന്ന് വീണാ ജോർജ്

വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്നു കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഹമ്മദ് അലി നൗഷാദ് ഐസ്‌ക്രീമില്‍ എലി വിഷം കലര്‍ത്തി കുട്ടികൾക്ക് നല്‍കിയത്. അലിഷന്‍ അലി മുഹമ്മദ് ആണ് മരിച്ചത്. ഏഴുവയസുള്ള അലീനയും രണ്ടുവയസുള്ള അര്‍മാനയുമാണ് ചികിത്സയിലുള്ളത്.

ഭാര്യ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button