Latest NewsKeralaNews

അഭിമാനമാണ് ഡോക്ടർമാർ: സ്വന്തം ജീവൻ തൃണവത്ക്കരിച്ചുകൊണ്ടാണ് ഡോക്ടർമാർ സേവനം അനുഷ്ഠിക്കുന്നതെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ഡോക്ടർമാർ നമ്മുടെ അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒന്നര വർഷക്കാലമായി നമ്മുടെ ഡോക്ടർമാർ കേരള ജനതയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവനും അവരുടെ കുടുംബത്തിന്റെ ജീവനും തൃണവത്ക്കരിച്ചുകൊണ്ടാണ് ഡോക്ടർമാർ കോവിഡ് വൈറസിനെതിരെ അഹോരാത്രം സേവനമനുഷ്ഠിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഡോക്ടേഴ്‌സ് ദിനത്തോടനുബന്ധിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.

Read Also: വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും 500 പേര്‍ക്കും എതിരെ കേസ്

സർക്കാരിനൊപ്പം നിന്ന് അന്താരാഷ്ട്ര തലത്തിലും സംസ്ഥാനതലത്തിലുമുള്ള ചികിത്സാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നവരാണ് ഡോക്ടർമാർ. എല്ലാ ഡോക്ടർമാരേയും ഈ ഡോക്ടേഴ് ദിനത്തിൽ അഭിനന്ദിക്കുന്നതായും വീണാ ജോർജ് പറഞ്ഞു.

ജൂലൈ ഒന്നിനാണ് ഡോക്ടേഴ്‌സ് ദിനം. ഡോ. ബി.സി. റോയിയുടെ സ്മരണാർത്ഥമാണ് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നത്. ഡോ. ബി.സി. റോയിയുടെ സാമൂഹിക പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഡോക്ടർമാരിൽ ഏറ്റവും പ്രതിഫലിച്ച് കണ്ട കാലമാണിത്. മറ്റ് രാജ്യങ്ങളേയും സംസ്ഥാനങ്ങളേയും താരതമ്യപ്പെടുത്തിയാൽ ഏറ്റവും കുറച്ച് മരണനിരക്കുള്ള സ്ഥലം കേരളമാണ്. കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മരണ നിരക്ക് 0.4 ൽ നിർത്താൻ നമുക്ക് കഴിഞ്ഞു. നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടേയും പ്രത്യേകിച്ച് ഡോക്ടർമാരുടേയും പ്രയത്നം കൊണ്ടാണ് മരണ നിരക്ക് ഇത്രയേറെ കുറയ്ക്കാനായതെന്ന് മന്ത്രി വിശദമാക്കി.

Read Also: ലോക്ക്ഡൗൺ: തിരിച്ചെത്തിയ 10 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിൽ നൽകിയ യോഗി സർക്കാരിന് പ്രശംസയുമായി സുപ്രീം കോടതി

ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കുമെതിരായ ആക്രമണങ്ങൾ സമൂഹം പുനർവിചിന്തനം ചെയ്യണം. അവരാണ് നമ്മുടെ ജീവൻ രക്ഷാ പ്രവർത്തകർ. അവർക്കെതിരായ ഒരക്രമവും പൊറുക്കാൻ കഴിയില്ല. ഡോക്ടർമാരുടെ മനസ് തളർത്തുന്ന രീതിയിൽ ആരും പെരുമാറരുതെന്നും നമ്മൾക്ക് ശേഷവും ആ ഡോക്ടറുടെ സേവനം കാത്ത് നിരവധി പേർ നിൽക്കുന്നുണ്ടെന്ന കാര്യം ഓർക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ഡ്യൂട്ടിയിലുള്ള ഡോക്ടറുടെ മാനസികാവസ്ഥ മാറുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കണം. ഡോക്ടർമാരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റേയും സമൂഹത്തിന്റേയും ഉത്തരവാദിത്തമാണ്. നമ്മുടെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് സമൂഹത്തിന്റെ ആവശ്യകതയാണ്. ഡോക്ടർമാർക്കെതിരേയും ആരോഗ്യ സ്ഥാപനങ്ങൾക്കെതിരേയും നടത്തുന്ന അതിക്രമങ്ങൾ സമൂഹം ശക്തമായി പ്രതിരോധിക്കേണ്ടതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Read Also: സുരക്ഷാ സൈനികനെ കൊലപ്പെടുത്തി: ഐ.എസ് ഭീകരന്റെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button