തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം നിർത്തിവച്ച പി.എസ്.സി. പരീക്ഷകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷം ജൂലായ് ഒന്നിന് പുനരാരംഭിക്കും. മാറ്റിവെച്ച 23 പരീക്ഷകളാണ് ജൂലായില്‍ നടത്തുന്നത്. അതേസമയം ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും.
Read Also : കാര്‍ഷിക യന്ത്രങ്ങള്‍ക്ക് 80 ശതമാനം വരെ സബ്‌സിഡി : ഓൺലൈനായി അപേക്ഷിക്കാം
കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കും. ഇവര്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തിലെത്തണം. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷ നാളെ നടക്കും.
Post Your Comments