കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തുകേസില്‍ സി. സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് ഹാജരാവാനാണ് സജേഷിനോട് നിര്‍ദേശിച്ചിരുന്നതെങ്കിലും രാവിലെ ഒമ്പത് മണിയോടെ സജേഷ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്‍ജുന്‍ പോയത് സജേഷിന്റെ ഉടമസ്ഥതയിലുള്ള കാറിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഈ കാര്‍ ഉപേക്ഷിച്ചനിലയില്‍ പിന്നീട് പരിയാരത്തുനിന്ന് കണ്ടെടുത്തു.
സജേഷിന്റെ പേരിലാണ് കാറെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് സി.പി.എം. മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍നിന്ന് കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലില്‍ അര്‍ജുന്‍ ആയങ്കിയെ തള്ളി കൂട്ടുപ്രതി മുഹമ്മദ് ഷഫീഖ്. സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചോളം തവണ അര്‍ജുനുമായി സംസാരിച്ചിരുന്നുവെന്നും ഷഫീഖ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.
ഇന്നലെ വൈകുന്നേരം മുതലാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് അര്‍ജുന് വേണ്ടിയായിരുന്നെന്ന ഷെഫീഖിന്റെ മൊഴി അര്‍ജുന്‍ നിഷേധിച്ചിരുന്നു.
Post Your Comments