COVID 19Latest NewsKeralaNewsIndiaInternational

അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ വീണ്ടും നീട്ടി

ന്യൂഡല്‍ഹി : അന്താരാഷ്​ട്ര വിമാനങ്ങളുടെ വിലക്ക്​ വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ സിവില്‍ ഏവിയേഷനാണ് പുതിയ ​ ഉത്തരവിറക്കിയത്​. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ​പശ്ചാത്തലത്തിലാണ്​ വിലക്ക്​ ജൂലൈ 31 വരെ നീട്ടിയത്​. കോവിഡ് പശ്​ചാത്തലത്തില്‍ കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്​ട്ര വിമാനസര്‍വീസ്​ നിര്‍ത്തിവെച്ചിരിക്കുകയാണ്​.

Read Also : ഏറ്റവും കൂടുതല്‍ ‍ സന്ദര്‍ശകരുള്ള വെബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ടു 

തീവ്ര വ്യാപനമുള്ള ഡെല്‍റ്റ പ്ലസ്​ വകഭേദം രാജ്യത്ത്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്​ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്​. അതേസമയം കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ്​ നടത്തുമെന്ന്​ ഡി.ജി.സി.​എ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button