ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സർക്കാർ. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ ഉത്തരവിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക് ജൂലൈ 31 വരെ നീട്ടിയത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
Read Also : ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുള്ള വെബ്‌സൈറ്റുകളുടെ ലിസ്റ്റ് പുറത്ത് വിട്ടു
തീവ്ര വ്യാപനമുള്ള ഡെല്‍റ്റ പ്ലസ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു.
Post Your Comments