ഭക്ഷണത്തിന് രുചിയും ഗുണവും മണവും നല്‍കുക മാത്രമല്ല, നിരവധി ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഗ്രാമ്പൂ. രാത്രിയില്‍ അത്താഴശേഷം ദിവസവും രണ്ടോ മൂന്നോ ഗ്രാമ്പൂ കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്.
➤ പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് ‘നൈജറിസിൻ’ ഇൻസുലിൻ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു.
➤ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഗ്രാമ്പൂ ഏറെ നല്ലതാണ്.
➤ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നായതിനാൽ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുവാന്‍ സഹായിക്കുന്നു. ക്യാൻസറിനെ തടയാൻ സഹായിക്കുന്ന പ്രധാന ഘടകമാണ് യൂജെനോൾ. ഇത് ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു.
➤ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഇത് സഹായിക്കും.
➤ ഭക്ഷണ ശേഷം ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് ദുര്‍ഗന്ധമൊഴിവാക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും.
Read Also:- പുതിയ കരാറില്ല: സലാ ലിവർപൂളിൽ തുടരും
➤ കിടക്കാന്‍ നേരം ഇതു വായിലിട്ട് ചവച്ചരച്ചു കഴിക്കുന്നത് വായിലെ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുന്നു.
Post Your Comments