Latest NewsNewsLife Style

രോഗ പ്രതിരോധ ശേഷി കൂട്ടാൻ മസാല ടീ

 

 

വിദേശികൾ ഇന്ത്യയിൽ എത്തിയാൽ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യൻ പാനീയങ്ങളിൽ ഒന്നാണ് മസാല ടീ. കേരളത്തിൽ ഉള്ളവർക്ക് ഈ നോർത്ത് ഇന്ത്യൻ പാനീയത്തെ അത്രയ്ക്ക് പരിചയം കാണില്ല. നമ്മുടെ ചായയിൽ ഗരം മസാല ചേർക്കുന്നതാണ് മസാല ചായ. ഏലയ്ക്ക, ഗ്രാമ്പു, പട്ട, ചുക്ക്, പെരുംജീരകം, കുരുമുളക് ഇവ ചേരുന്നതാണ് ഗരം മസാല. ചെറു തീയിൽ വെള്ളം തേയില ചേർത്ത് തിളപ്പിച്ച്‌ അതിലേക്ക് ചെറുതായി നുറുക്കിയ ഇഞ്ചി ചേർക്കണം. നല്ലപോലെ തിളയ്കുമ്പോൾ അതിലേക്ക് പാലും പൊടിച്ച ഗരം മസാലയും ചേർത്ത് അരിച്ചു ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന പൊടി മസാലയും നമുക്ക് ഉപയോഗിക്കാം.

നോർത്ത് ഇന്ത്യയിൽ തണുപ്പ് സമയത്ത് തണുപ്പിൽ നിന്ന് രക്ഷ നേടാൻ ആണ് മസാല ചായ ഉപയോഗിക്കുനത്. എന്നാൽ, ഇത് അല്ലാതെ മസാല ചായക്ക് മറ്റു ചില ഗുണങ്ങൾ കൂടെ ഉണ്ട്. നമ്മുടെ ക്ഷീണം അകറ്റാൻ ഉള്ള ശക്തി ഇതിനുണ്ട്. നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും മസാല ടീ സഹായിക്കും. പനിയിൽ നിന്നു രക്ഷ നേടാൻ ഒരു ഔഷധം ആയി പോലും മസാല ടീ ഉപയോഗിക്കുന്നു. മസാല ടീയിലെ മസാല ശരിയായ ദഹനത്തിനു നല്ലതാണ്. ഗ്രാമ്പു, ഏല്ലയാക്ക, പട്ട, ഇവ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുക മാത്രം അല്ല ഇൻസുലിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും അത് വഴി ഡയബെറ്റിസ് വരുവാൻ ഉള്ള സാധ്യത കുറയ്കുകയും ചെയ്യുന്നു. മസാല ചായയുടെ എന്നും ഉള്ള ഉപയോഗം തടി കുറയ്ക്കാനും സഹായിക്കുന്നു എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button