കണ്ണൂര്‍: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി അര്‍ജുന്‍ ആയങ്കിയുടെ അഭിഭാഷകന്‍ റമീസ്. സന്ദീപ് നവമാധ്യമങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് സംഭവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ റമീസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.
പി ജയരാജനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് സന്ദീപ് പോസ്റ്റ് ഇട്ടത്. പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന സിപിഎം നിലപാടിനെ പരിഹസിച്ചായിരുന്നു സന്ദീപിന്റെ പോസ്റ്റ്. പിന്നാലെയാണ് മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ റമീസ് തീരുമാനിച്ചിരിക്കുന്നത്.
‘അഡ്വ. പി.കെ റമീസ് മുന്‍ എസ്.എഫ്.ഐ സംസ്ഥാന നേതാവ്, പി.ജയരാജന്റെ സൈബര്‍ പോരാളി. കൂടാതെ അര്‍ജുന്‍ ആയങ്കിയുടെ അഭിഭാഷകനും. റമീസിന്റേത് തികച്ചും പ്രൊഫഷണല്‍ താല്‍പര്യം മാത്രം. തെറ്റിദ്ധരിക്കരുത്’. എന്നായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി. ജയരാജനൊപ്പം റമീസ് നില്‍ക്കുന്ന ചിത്രവും പോസ്റ്റില്‍ സന്ദീപ് ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments