മുംബൈ: ടെലിവിഷൻ താരം കരൺ മെഹ്‌റക്കെതിരെ പോലീസ് കേസ്. ബാങ്ക് അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കരൺ മെഹ്‌റയ്‌ക്കെതിരെ കേസെടുത്തത്. തന്റെ അക്കൗണ്ടിൽ നിന്ന് താനറിയാതെ കരൺ ഒരു കോടി രൂപ പിൻവലിച്ചെന്നാണ് ഭാര്യ നിഷ ആരോപിക്കുന്നത്.
Read Also: കേരളത്തിന് അഭിമാനിക്കാം: അമേരിക്കയിലെ പ്രമുഖ നഗരത്തിന്റെ പോലീസ് മേധാവിയായി മലയാളി
കരൺ മെഹ്‌റയുടെ കുടുംബാംഗങ്ങളായ രണ്ടു പേർക്കെതിരെയും കേസ് നൽകിയിട്ടുണ്ട്. മുൻപും കരണിനെതിരെ നിഷ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെ നിഷയെ ഉപദ്രവിച്ചെന്ന പരാതിയിൽ കരണിനെ കൊറേഗാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നറിഞ്ഞതോടെയാണ് നിഷ ഭർത്താവിനെതിരെ വീണ്ടും പരാതി നൽകിയത്.
Post Your Comments