Latest NewsNewsIndia

കോണ്‍ഗ്രസിനെ കൂടാതെ ഒരു പ്രതിപക്ഷം 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചിന്തിക്കാന്‍ കഴിയില്ല : തേജസ്വീയാദവ്

ന്യൂഡല്‍ഹി: ബി.ജെ.പിയെ എതിരിടാന്‍ കോണ്‍ഗ്രസിനെ കൂടാതെ ഒരു പ്രതിപക്ഷം 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വീയാദവ്. രാജ്യത്തുടനീളമുളള 543 സീറ്റുകളില്‍ 200 ഇടത്തും കോണ്‍ഗ്രസാണ് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്നതെന്നും പറഞ്ഞു. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തേജസ്വീയാദവ് ഇക്കാര്യം പറഞ്ഞത്.

Read Also : തന്റെ സുഹൃത്തിനെ ജോണ്‍സണ്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു: മയൂഖ ജോണി

‘ബിജെപി ഭരണം താഴെയിറക്കാനുള്ള ഏത് പ്രതിപക്ഷ പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രബിന്ദു കോണ്‍ഗ്രസായിരിക്കും. അവര്‍ ഭാഗമാകാതെ ഒരു പ്രതിപക്ഷ സംഗമവും സാധ്യമാകില്ല. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന 280 സീറ്റുകളെങ്കിലും ഉണ്ടാകും. എന്നിരുന്നാലും പ്രാദേശിക പാര്‍ട്ടികള്‍ കരുത്തരായതിനാല്‍ അവരാകും മുന്നണിയെ നയിക്കുക. സമയം ഓടിപ്പോകുകയാണെന്നും പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴേ തുടങ്ങണമെന്നും’-തേജസ്വി യാദവ് പറഞ്ഞു.

‘കോണ്‍ഗ്രസ് ഇല്ലാതെ ഒരു മുന്നണിയും സാധ്യമാകില്ല. എന്നാല്‍ നേതൃത്വവും മറ്റും എല്ലാവരും ഒരുമിച്ചിരുന്ന് തീരുമാനിക്കണം. മഹത്തായ ചില കാര്യങ്ങള്‍ നടക്കാന്‍ രാജ്യത്തിന് വേണ്ടി ഒരുപക്ഷേ ത്യാഗം ചെയ്യേണ്ടതായും വന്നേക്കാം കോണ്‍ഗ്രസിനും ഒത്തുതീര്‍പ്പിന് തയ്യാറാകേണ്ടി വരും. ആര് മുന്നണിയെ നയിക്കണം എന്ന കാര്യത്തില്‍ എല്ലാവരും ഒരുമിച്ചിരുന്ന് വേണം തീരുമാനം എടുക്കാന്‍. ആരാണ് കൂടുതല്‍ പിന്തുണ നല്‍കുന്നത് എന്ന കാര്യം കാത്തിരുന്ന കാണേണ്ടതാണെന്നും’ തേജസ്വീയാദവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button