തിരുവനന്തപുരം: തന്റെ സുഹൃത്തിനെ ജോണ്‍സണ്‍ വീട്ടില്‍ കയറി ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് കായിക താരം മയൂഖ ജോണി. ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ ആണ് വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയതത്. എന്നാല്‍ ഇത് നിഷേധിച്ച് ജോണ്‍സന്റെ സുഹൃത്തുക്കള്‍ രംഗത്തെത്തിയിരുന്നു. പരാതി വ്യാജമെന്നാണ് അവര്‍ ആരോപിച്ചത്. ഇതിന് മയൂഖ ജോണിയും മറുപടി നല്‍കി.
Read Also : ‘സ്‌ത്രീകൾക്ക് ഒന്നിലേറെ പങ്കാളികൾ’: നിയമ ഭേദഗതിക്ക് ആലോചിച്ച് അധികൃതർ: എതിർത്തും പിന്താങ്ങിയും ജനങ്ങൾ
സിയോണ്‍ സഭയിലെ തര്‍ക്കമാണ് വ്യാജ പീഡനക്കേസിന് പിന്നിലെന്നാണ് ജോണ്‍സന്റെ സുഹൃത്തുക്കളുടെ ആരോപണം. എന്നാല്‍ ഈ ആരോപണം മയൂഖ തള്ളി. സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു പെണ്ണും തെറ്റായ പരാതി ഉന്നയിക്കില്ലെന്നും മയൂഖ പറഞ്ഞു. ജോണ്‍സനെതിരായ
ലൈംഗികാരോപണം വ്യാജമാണെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ആരോപിച്ചത്. ഇത് ജോണ്‍സന്റെ ഉന്നത സ്വാധീനമാണ് തെളിയിക്കുന്നതെന്നും മയൂഖ തിരിച്ചടിച്ചു.
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പ്രതിക്ക് വേണ്ടി ഇടപെട്ടു എന്നത് വസ്തുതാവിരുദ്ധമാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ഇതിനെ പൂര്‍ണ്ണമായും നിഷേധിച്ച മയൂഖ തന്റെ ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി.
Post Your Comments