Life Style

യൗവനം നിലനിർത്താൻ മുരിങ്ങയില ജ്യൂസ്

മുരിങ്ങയില കറിയാക്കി കഴിക്കുന്നവര്‍ കേട്ടോളൂ, ജ്യൂസാക്കി കഴിച്ചാല്‍ ഗുണം കൂടുതലാണ്. അരക്കപ്പ് മുരിങ്ങയില ഒരു കപ്പ് വെള്ളം ചേര്‍ത്തടിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.

➤ നാരങ്ങാനീര് ചേര്‍ക്കുന്നത് രോഗപ്രതിരോധഗുണം വര്‍ദ്ധിപ്പിക്കും. ദോഷകാരികളായ ടോക്‌സിനുകളെ നീക്കം ചെയ്യാന്‍ ഈ പാനീയത്തിന് കഴിവുണ്ട്. ചര്‍മകോശങ്ങള്‍ക്കു യൗവനം നല്‍കി ചര്‍മ്മത്തെ തിളക്കത്തോടെയും രക്തപ്രസാദത്തോടെയും നിലനിര്‍ത്തുന്നു.

➤ ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ കരള്‍, തലച്ചോര്‍ എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഫ്രീ റാഡിക്കലുകളെ നിയന്ത്രിച്ച് മാരകരോഗങ്ങളെ തടയും. ധാരാളം പ്രോട്ടീനുകളുള്ളതിനാല്‍ മസിലുകള്‍ക്ക് ഉറപ്പ് നല്‍കും.

➤ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കി ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ പരിഹരിക്കും ചെയ്യും.

Read Also:- കളം നിറഞ്ഞ് മെസ്സി: കോപയിൽ അർജന്റീനക്ക് തകർപ്പൻ ജയം

➤ പ്രമേഹരോഗികള്‍ മുരിങ്ങയില ജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാര ഗണ്യമായി കുറയ്ക്കും. വിശപ്പു കുറയ്ക്കുന്നതിനാല്‍ അമിതഭക്ഷണം തടഞ്ഞ് പൊണ്ണത്തടി ഒഴിവാക്കാം.

shortlink

Post Your Comments


Back to top button