ന്യൂഡൽഹി : സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ അനുമതി നൽകി സുപ്രീംകോടതി. നിർമാണം തുടരാൻ അനുമതി നൽകിയ ഡൽഹി ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യമാണ് സുപ്രീംകോടതി തളളിയത്. പൊതുതാൽപര്യ ഹർജികൾക്ക് അതിന്റേതായ വിശുദ്ധിയുണ്ടാകണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതി തീരുമാനം വ്യക്തമാക്കിയത്.
ഡൽഹി ഹൈക്കോടതി ഹർജി നൽകിയ ചരിത്രകാരൻ സൊഹൈൽ ഹാഷ്മിക്കും ആന്യ മൽഹോത്രയ്ക്കും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പദ്ധതി ദേശീയ താൽപര്യമുളളതാണെന്നും ഹർജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി മറ്റാരുടെയോ പ്രേരണയാലാണ് നൽകിയിരിക്കുന്നതെന്നും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
നിർമാണ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റീസ് എഎം ഖാൻവിൽക്കർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രീംകോടതിയിൽ ഹർജി പരിഗണിച്ചത്.
Post Your Comments