COVID 19Latest NewsNewsIndia

കോവിഡ് വാക്സിനേഷന് എത്തിയ യുവതിക്ക് കുത്തിവെച്ചത് മൂന്ന് വാക്‌സിനുകൾ : ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വാക്സിനേഷന് എത്തിയ യുവതിക്ക് മിനിറ്റുകള്‍ക്കുള്ളില്‍ മൂന്ന് തവണ വാക്‌സിന്‍ കുത്തിവെച്ചതായി പരാതി. താനെയിലെ ആനന്ദ്‌നഗറിലെ വാക്‌സിന്‍ കേന്ദ്രത്തിലാണ് സംഭവം. സംഭവത്തില്‍ മഹാരാഷ്ട്ര ആരോഗ്യവിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു.

Read Also : കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി ഐസിഎംആര്‍ 

സംഭവം വിവാദമായതിന് പിന്നാലെ വീട്ടിലെത്തി മെഡിക്കല്‍ സംഘം യുവതിയുടെ ആരോഗ്യനില പരിശോധിച്ചു. യുവതിയുടെ ആരോഗ്യനില പരിശോധിക്കാന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുന്‍പ് വാക്‌സിനെടുത്ത് പരിചയമില്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി കുത്തിവെച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

വാക്‌സിന്‍ എടുത്ത ദിവസം പനി ഉണ്ടായി എന്നാല്‍ പിറ്റേദിവസം ആരോഗ്യനില സാധാരണനിലയിലായതായി യുവതി പറയുന്നു. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button