കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസിനു പിന്നാലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ പാർട്ടിയും സഖാക്കളും ഒറ്റുകാരനാക്കി ചിത്രീകരിച്ചിരുന്നു. ഇതോടെ, ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി തന്നെ നേരിട്ട് രംഗത്തെത്തി. ആകാശ് തില്ലങ്കേരിയുടെ പ്രതികരണത്തിന് പിന്നാലെ പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടന്ന ഗുണ്ടകളെ ഒരു സുപ്രഭാതത്തിൽ അങ്ങ് തള്ളി പറയുന്നത് മോശമല്ലേ എന്ന് പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി നേതാവ് ശങ്കു ടി ദാസ്.
‘ബൈ ദി ബൈ, ഈ ആകാശ് തില്ലങ്കേരി തന്നെയല്ലേ പാർട്ടിയുമായി ബന്ധമില്ല എന്ന് സഖാക്കൾ ഇപ്പോൾ പറയുന്ന ആകാശ് തില്ലങ്കേരി? പാർട്ടിക്ക് വേണ്ടി കൊല്ലാനും ചാവാനും നടന്ന ഗുണ്ടകളെ ഒരു സുപ്രഭാതത്തിൽ അങ്ങ് തള്ളി പറയുന്നത് മോശമല്ലേ സഖാക്കളേ? ഒന്നൂല്ലെങ്കിലും നിങ്ങൾക്ക് വേണ്ടി വിനീഷിനെയും ഷുഹൈബിനെയും ഒക്കെ കൊന്ന് തന്ന ആളല്ലേ?’, ആകാശ് തില്ലങ്കേരിയുടെ പഴയ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ശങ്കു ടി ദാസിന്റെ ചോദ്യം.
വിനീഷ് കൊലപാതക കേസിലെ പ്രതി കൂടിയായ ആകാശ് തില്ലങ്കേരി പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുന്ന പഴയ വീഡിയോ ആണ് ശങ്കു ടി ദാസ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ക്രൂരമായി കൊന്നു തള്ളുന്ന മനുഷ്യത്വമില്ലാത്ത അക്രമികൾ മാത്രമല്ല, ലജ്ജയില്ലാതെ കള്ളം പറയുന്ന നെറികെട്ട നുണയന്മാർ കൂടിയാണിവരെന്ന് ശങ്കു ടി ദാസ് വ്യക്തമാക്കുന്നു.
Post Your Comments