Latest NewsKeralaNews

അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടു പോലുമില്ല: ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ പോകുന്നുവെന്ന വാർത്തയ്‌ക്കെതിരെ മുഖ്യമന്ത്രി

ഈ പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: കാസര്‍ഗോഡ് അതിര്‍ത്തിയിലെ ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസം സജീവമായിരുന്നു. മഞ്ചേശ്വരത്തെ പത്തോളം സ്ഥലങ്ങളുടെ പേര് മലയാളീകരിക്കാന്‍ കേരളം ഒരുങ്ങുന്നെന്നായിരുന്നു പ്രചാരണം. ഇതിനു പിന്നാലെ കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. കര്‍ണ്ണാടക സാംസ്കാരിക വകുപ്പ് മന്ത്രിയടക്കം വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

read also: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളെ വലയിലാക്കി ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന സംഘം പിടിയിൽ

” പേര് മാറ്റുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചിട്ടു പോലുമില്ല. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വരുന്നതെന്ന് അറിയില്ല. നമ്മുടെ നാട്ടില്‍ അനാവശ്യ പ്രശ്നം സൃഷ്ടിക്കാനുള്ള ഗൂഢോദ്ദേശത്തിന്റെ ഭാഗമാണ് ഇത്തരം പ്രചരണം”- മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാര്യം എങ്ങനെ വാര്‍ത്തയാക്കാം എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button