സിട്രസ് വിഭാഗത്തിലുള്ള ‘ഓറഞ്ച്’ നിരവധി ആരോഗ്യഗുണങ്ങളുള്ള ഫലമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്‌സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. രോഗപ്രതിരോധശേഷി മുതല്‍ ചര്‍മ്മസംരക്ഷണത്തിന് വരെ ഓറഞ്ച് സഹായകമാണ്.
കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മാറ്റം (പിഗ്മന്റേഷന്‍), ബ്ലാക്ഹെഡ്‌സ്, തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കാന്‍ ഓറഞ്ചിന്റെ തൊലി സഹായിക്കും.
ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള രണ്ട് തരം ഫേസ് പാക്കുകള്‍ പരിചയപെടാം.
. ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക. ശേഷം ഇതിലേക്ക് റോസ് വാട്ടര്‍ ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. അതിന് ശേഷം ഈ പാക്ക് മുഖത്തിടുക. പതിനഞ്ച് മിനുട്ടുകള്‍ക്ക് ശേഷം വെള്ളം ഉപയോഗിച്ച് മുഖം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
. ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും എടുക്കുക. ഇവ രണ്ടും കൂട്ടി ചേര്‍ത്ത് നന്നായി ഇളക്കുക. ഈ പാക്ക് മുഖത്ത് പുരട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയുക. തിളക്കമുള്ളതും വൃത്തിയുള്ളതുമായ ചര്‍മ്മം ലഭിക്കാന്‍ പാക്ക് സഹായിക്കും. ചര്‍മ്മത്തിന് തിളക്കം നല്‍കി മുഖകാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പാക്കാണിത്.
Post Your Comments