ഓറഞ്ചിന്റെ തൊലി നമ്മൾ എല്ലാവരും കളയാറാണ് പതിവ്. ഇന്ന് ഇനി മുതൽ അത് കളയുരത്. ചർമ്മസംരക്ഷണത്തിന് സഹായിക്കുന്ന നിരവധി പോഷകങ്ങൾ ഓറഞ്ചിന്റെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, തുടങ്ങിയ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഓറഞ്ച് തൊലികൾ ചർമ്മത്തിന് പല തരത്തിൽ ഗുണം ചെയ്യും.
ഓറഞ്ച് തൊലിയിൽ പോളിഫെനോളുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. ഓറഞ്ച് തൊലി ടോണർ സുഷിരങ്ങൾ ശക്തമാക്കാനും അധിക എണ്ണ ഉൽപാദനം നിയന്ത്രിക്കാനും സഹായിക്കും.
ഓറഞ്ച് തൊലിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കും. അതേസമയം ഓറഞ്ചിന്റെ തൊലിയിലെ ആന്റിഓക്‌സിഡന്റുകൾ അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനും ഗുണം ചെയ്യും.
മുഖസൗന്ദര്യത്തിനായി ഓറഞ്ചിന്റെ തൊലി രണ്ട് രീതിയിൽ പാക്കായി ഉപയോഗിക്കാം…
ഒരു ടീസ്പൂൺ ഓറഞ്ചിന്റെ തൊലി പൊടിച്ചതും ഒരു ടീസ്പൂൺ തൈരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. വീട്ടിൽ തന്നെ ഓറഞ്ചിന്റെ തൊളി ഉണങ്ങി പൊടിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ അലർജി പ്രശ്നമുള്ളവർ ഓറഞ്ച് പൊടി ഉപയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും രണ്ട് ടീസ്പൂൺ പാലും മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
Post Your Comments