Latest NewsKeralaNews

കേരളത്തെ നയിക്കാൻ പിണറായിക്കൊപ്പം ഇനി ആര്?

സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ സൂസൻ കോടിയുടെ പേരിനാണ് പരിഗണന.

തിരുവനന്തപുരം: കേരളത്തിലെ പുതിയ പൊലീസ് മേധാവിയെ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. മൂന്ന് പേരുടെ പട്ടികയിൽ നിന്നും അനിൽകാന്തിനെ നിയമിക്കാനാണ് സാധ്യത. പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ വെള്ളിയാഴ്ച ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് തീരുമാനിക്കും. സൂസൻ കോടിക്കാണ് നിലവിൽ സാധ്യത.

ബി സന്ധ്യ, സുധേഷ് കുമാർ, അനിൽകാന്ത്. യു.പി.എസ്‍.സി സംസ്ഥാന സർക്കാരിന് അയച്ച മൂന്നുപേരുടെ പട്ടികയിൽ ഒടുവിൽ കിട്ടുന്ന വിവരം അനുസരിച്ച് മുൻഗണന അനിൽകാന്തിൻ്റെ പേരിന്. ആദ്യത്തെ വനിതാ പൊലീസ് മേധാവിയെന്ന നിലയിൽ സന്ധ്യ എത്തുമെന്നായിരുന്നു നേരത്തെയുയർന്ന സൂചന. പക്ഷെ സർക്കാർ ഇപ്പോൾ സജീവമായി പരിഗണിക്കുന്നത് റോഡ് സേഫ്റ്റി കമ്മീഷണർ തസ്തികയിൽ ഉള്ള അനിൽകാന്തിനെ.

Read Also: നവമാധ്യമങ്ങളിലൂടെ വ്യക്തിഹത്യനടത്തുന്നു: പരാതിയുമായി മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്

ദാസ്യപ്പണി വിവാദത്തിൽ പെട്ടതാണ് സുദേഷിന്റെ സാധ്യതയ്ക്ക് മങ്ങലേല്പിച്ചത്. നാളെ ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുത്ത് ഉടൻ ഉത്തരവിറക്കും. വൈകീട്ട് ബെഹ്റയിൽ നിന്നും ബാറ്റൺ ഏറ്റുവാങ്ങി പുതിയ പൊലീസ് മേധാവി ചുമതലയേൽക്കും. ഡി.ജി.പിക്കൊപ്പം കാത്തിരിക്കുന്ന മറ്റൊരു നിയമനം ജോസഫൈന് പകരം വരുന്ന വനിതാ കമ്മീഷൻ അധ്യക്ഷ ആരെന്നതാണ്. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ സൂസൻ കോടിയുടെ പേരിനാണ് പരിഗണന. സി എം സുജാത, ടി എൻ സീമ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button