ന്യൂഡല്‍ഹി: കോവിഡിനെതിരെ ഒരു വാക്‌സിന് കൂടി അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ). മൊഡേണ വാക്‌സിനാണ് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടി മരുന്ന് നിര്‍മ്മാണ കമ്പനിയായ സിപ്ല ഡിസിജിഐയെ സമീപിച്ചിരുന്നു.
Also Read: നടി ശരണ്യ ഐസിയുവില്‍, തൊണ്ട തുളച്ച് ട്യൂബ്, സംസാരിക്കില്ല: ശരണ്യയുടെ ദുരിതാവസ്ഥയെക്കുറിച്ചു സീമ
ഇന്ത്യയില്‍ നാല് വാക്‌സിനുകള്‍ക്കാണ് കോവിഡിനെതിരെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. നിലവില്‍, കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് V എന്നീ വാക്‌സിനുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഫൈസറുമായുള്ള കരാറിന്റെ കാര്യത്തിലും വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ പോള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മൊഡേണ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടി സിപ്ല ഡ്രഗ് കണ്‍ട്രോളറെ സമീപിച്ചത്. 90 ശതമാനത്തോളം പ്രതിരോധ ശേഷിയുള്ള മൊഡേണ വാക്‌സിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. അമേരിക്കയില്‍ 12 കോടിയോളം ആളുകള്‍ക്ക് ഫൈസര്‍, മൊഡേണ വാക്‌സിനുകളാണ് നല്‍കിയത്.
Post Your Comments