ന്യൂഡല്‍ഹി: തീവ്രവാദികള്‍ ഇപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ഒന്ന് ഡ്രോണ്‍ ആണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഞായറാഴ്ച രാത്രി ജമ്മുവിലെ കലുചക്, രത്‌നൂചക് മിലിട്ടറി സ്റ്റേഷനുകളില്‍ രണ്ട് ഡ്രോണുകള്‍ കണ്ടത്തെിയിരുന്നു. ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡ്രോണുകള്‍ക്ക് നേരെ വെടിയുതിര്‍ത്തുവെങ്കിലും അവയെ താഴെയിറക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
ജമ്മുവിലെ ഇന്ത്യന്‍ വ്യോമസേനയുടെ സാങ്കേതിക വിമാനത്താവളത്തിന് നേരെ ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ഇതിനുശേഷം പ്രദേശത്ത് ഡ്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ഡ്രോണുകള്‍ ഉപയോഗിച്ച് കൊണ്ടുള്ള തീവ്രവാദപ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments