Latest NewsKeralaNattuvarthaNews

സർക്കാർ തുടർഭരണത്തിന്റെ ഹാങ്ങോവറിൽ: മാഫിയകളുടെ വിളയാട്ടം, ചെറിയ മീനുകളെ മറയാക്കി രക്ഷപെടുന്നത് വമ്പൻ സ്രാവുകൾ

ഓരോ തുള്ളി ചോരയിൽ നിന്നും ഉയരുന്നത് ഒരായിരം ആകാശ് തില്ലങ്കേരിമാരും, അർജുൻ അയങ്കിമാരും

തിരുവനന്തപുരം: കേരളത്തിൽ എന്താണ് നടക്കുന്നത് എന്ന ചോദ്യത്തേക്കാൾ ‘സി.പി.എം പിന്തുണയുണ്ടെങ്കിൽ കേരളത്തിൽ എന്താണ് നടക്കാത്തത്’ എന്ന ചോദ്യത്തിനാണ് പ്രസക്തി. സമകാലിക സംഭവങ്ങളെ മുൻനിർത്തി പരിശോധിച്ചാൽ, മുൻകാലത്ത് രഹസ്യമായി ചെയ്തിരുന്ന പല കുറ്റകൃത്യങ്ങളും ഇപ്പോൾ പരസ്യമായി ചെയ്യാൻ കുറ്റവാളികൾ തയാറാകുന്നു. ഓരോ തുള്ളി ചോരയിൽ നിന്നും ഉയരുന്നത് ഒരായിരം ആകാശ് തില്ലങ്കേരിമാരും, അർജുൻ ആയങ്കിമാരുമാണ്.

ഏതൊരു കുറ്റകൃത്യത്തിന്റെയും തുമ്പ് ചെന്നെത്തുന്നത് ഭരണകക്ഷി പാർട്ടികളുടെ പ്രാദേശിക നേതാക്കളിലാണ്. ഭരണത്തിലുളള സ്വാധീനം മൂലം അന്വേഷണം അവിടംകൊണ്ട്‌ അവസാനിക്കുന്നതിനാൽ വലയിൽ കുടുങ്ങാത്ത വൻ സ്രാവുകൾ രക്ഷപ്പെടുന്നു. കേരളത്തിൽ പിണറായി സർക്കാറിന്റെ ഭരണത്തുടർച്ചയിൽ സമസ്ഥ മേഖലയിലും മാഫിയകളുടെ വിളയാട്ടമാണ് നടക്കുന്നത്.

വനം കൊള്ള, സ്വർണ്ണക്കടത്ത്, രാഷ്ട്രീയ കൊലപാതകം, ക്വട്ടേഷൻ സംഘങ്ങളുമായി ഉള്ള ബന്ധം, സ്ത്രീ പീഡനം, തട്ടിപ്പ് എന്നിങ്ങനെ കേരളത്തിൽ സമീപകാലത്തായി ഉയർന്നുവന്ന കുറ്റകൃത്യങ്ങളിൽ സി.പി.എം നേതാക്കളോ, പ്രവർത്തകരോ ഇടത് അനുകൂല സംഘടനാ നേതാക്കളോ പ്രതികളാകാത്ത കേസുകൾ ചുരുക്കമാണ്.

കള്ളൻ മാല പൊട്ടിച്ചെടുത്തത് പോലും അറിയാതെ ചിക്കൻ കഴിച്ചുകൊണ്ടിരിക്കുന്ന യുവാവിന്റെ വീഡിയോ വൈറൽ ആകുന്നു

അന്വേഷണത്തിൽ പ്രതികളായി കണ്ടെത്തുന്നവരെ രക്ഷിക്കാൻ പാർട്ടി തീർക്കുന്ന പ്രതിരോധം പോരാതെ വരുമ്പോൾ നാളുകൾക്ക് മുൻപേ അവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു എന്ന തന്ത്രം പയറ്റി മുഖം മിനുക്കാനാണ് തുടർച്ചയായി സി.പി.എം നേതൃത്വം ശ്രമിക്കുന്നത്. ഇതേത്തുടർന്ന് പ്രതികൾ പാർട്ടിക്കുനേരെ പ്രതികരിക്കുന്നതിനും ഈ അടുത്ത് മലയാളികൾ സാക്ഷികളായി.

കുറ്റകൃത്യങ്ങളിൽ പെടുന്നവരെ തള്ളിപ്പറയാൻ മറ്റൊരു പാർട്ടിയും തയ്യാറാകാത്തപ്പോൾ സി.പി.എമ്മും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും അതിന് തയ്യാറാകുന്നു എന്നായിരുന്നു ജനരോഷത്തിനെതിരെ പ്രതിരോധം തീർക്കാൻ നേതൃത്വം നടത്തിയ പ്രസ്താവന. മറ്റൊരു പാർട്ടിയിലെയും നേതാക്കളോ പ്രവർത്തകരോ ഇത്തരം കുറ്റകൃത്യങ്ങളിൽ പെടുന്നില്ല എന്നുള്ളതാണ് വാസ്തവം. മറിച്ച് മറ്റു പാർട്ടി നേതാക്കൾക്കെതിരെ പരാതി ലഭിച്ചിട്ടും നടപടികൾ എടുക്കാൻ സാധിക്കാത്തതാണെങ്കിൽ അഭ്യന്തര വകുപ്പിന്റെ പരാജയമായി മാത്രമേ അതിനെ കാണാൻ കഴിയൂ.

കിരണിന്റെ ബാങ്ക് ബാലന്‍സ് ആകെ പതിനായിരം രൂപ, വിസ്‌മയയുടെ 42 പവന്‍ സ്വര്‍ണം കണ്ടെടുത്തു

സ്ത്രീധന പീഡനങ്ങളും, ലൈംഗിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അക്രമങ്ങളും സംസ്ഥാനത്ത് വളരെയധികം വർധിച്ച നിലയിലാണ്. ജനങ്ങളുടെ സാമൂഹിക സുരക്ഷയ്ക്കായി സൃഷ്ടിച്ചിട്ടുള്ള സംവിധാനങ്ങളുടെ തലപ്പത്ത് പാർട്ടി നേതാക്കളെ കുത്തിത്തിരുകി ജനങ്ങളുടെ നികുതി പണം വീതം വെച്ചെടുക്കുക എന്നല്ലാതെ, ജനോപകാരപ്രദമായ യാതൊരു പ്രവർത്തനങ്ങളും ഇവിടങ്ങളിൽ നടക്കുന്നില്ല.

ഭരണ തലത്തിൽ നടക്കുന്ന അഴിമതികളെ ഉദ്യോഗസ്ഥരുടെ മേൽ പഴിചാരി രക്ഷപ്പെടുന്നതും, കുറ്റകൃത്യങ്ങളിൽ പാർട്ടി പ്രവർത്തകരും നേതാക്കളും സ്ഥിരം പ്രതികളാക്കപ്പെടുന്നതും പാർട്ടിയെയും സർക്കാരിനെയും കൂടുതൽ പ്രതിരോധത്തിലേക്കാണ് തള്ളിവിടുന്നത്. സർക്കാർ സംവിധാനങ്ങളും പാർട്ടി നേതൃത്വവും കൂടുതൽ ജാഗ്രത പുലർത്തിയില്ലെങ്കിൽ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തിൽ കടുത്ത അരക്ഷിതവസ്ഥയാകും വരും കാലങ്ങളിൽ സംജാതമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button