COVID 19KeralaLatest NewsIndiaNews

കോവിഡ് വ്യാപനം : കേരളത്തിന് മുന്നറിയിപ്പുമായി ഐസിഎംആര്‍

ന്യൂഡൽഹി : കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് ഐസിഎംആര്‍. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ : പാക് ഭീകരനേയും ലഷ്‌ക്കർ നേതാവിനെയും വധിച്ച് സുരക്ഷാ സേന 

മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിൽ പ്രതിദിനം നൂറിലേറെ മരണങ്ങളാണ് സ്ഥിരീകരിക്കുന്നത്

രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം കേരളത്തിൽ ഇന്നലെ 8063 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . തിരുവനന്തപുരം 1100, തൃശൂർ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസർഗോഡ് 513, ആലപ്പുഴ 451, കണ്ണൂർ 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button