Latest NewsKeralaIndia

കേരളത്തിലെ സ്ത്രീധന പീഡനങ്ങൾ : പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും: സുരേഷ് ഗോപി

സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈ എടുക്കണമെന്നും എല്ലാം പൊലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം: കേരളത്തിൽ വ്യാപകമായുള്ള സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി. സാമൂഹ്യനീതി വകുപ്പ് നടപടികള്‍ക്ക് മുന്‍കൈ എടുക്കണമെന്നും എല്ലാം പൊലീസുകാര്‍ക്ക് വിട്ടുകൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നവോത്ഥാനം ഒക്കെ ഏതു വഴിക്കാണ് പോയതും പോകുന്നതെന്നും പരിശോധിക്കണമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു. വിസ്മയയുടേത് പോലുള്ള സംഭവങ്ങളില്‍ പെണ്മക്കളുള്ള കുടുംബങ്ങള്‍ വലിയ അങ്കലാപ്പിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

സ്ത്രീധന പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്ത് എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. അതേസമയം, മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞ ചില ആശയങ്ങള്‍ നല്ലതാണെന്നും എംപി അഭിപ്രായപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button