KeralaLatest NewsNews

നീതിയ്ക്കായി ഒപ്പമുണ്ടാകും: വിസ്മയയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി

കൊല്ലം: വിസ്മയയുടെ കുടുംബത്തെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. നീതിക്കായി കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനാകുമോ? വരുന്നത് അത്തരമൊരു അവസ്ഥ: ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

തന്റെ ഫോൺ നമ്പർ വിസ്മയ ഒരുപാടു പേരോടു ചോദിച്ചിരുന്നതായി വളരെ വൈകിയാണ് അറിഞ്ഞത്. തന്റെ ഫോൺ നമ്പർ തരുമോയെന്നു ചോദിച്ച് മാദ്ധ്യമപ്രവർത്തകർക്കു പോലും വിസ്മയ സന്ദേശമയച്ചിരുന്നു. ജീവിക്കാൻ അത്രമാത്രം മോഹിച്ചു കാണും. ഒരു പരാതി പറഞ്ഞാൽ, ഒരുപക്ഷേ ഇവിടെ വന്നു കൂട്ടികൊണ്ടു പോകുമെന്നും വേണമെങ്കിൽ തടയാൻ വരുന്നവനു രണ്ടു തല്ലു കൊടുത്തിട്ടാണെങ്കിലും കൊണ്ടുപോയേക്കുമെന്നും ആ കുട്ടി ആഗ്രഹിച്ചിട്ടുണ്ടാകാമെന്നും വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. പ്രധാനമന്ത്രിയെ ഉൾപ്പെടെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും.

Read Also: കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 51 സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

വിസ്മയയ്ക്ക് സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾ വലിയ അങ്കലാപ്പിലാണ്. ഇവ ആവർത്തിക്കരുതെന്ന് പറയുന്നത് കൊണ്ട് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്നം അദ്ദേഹം വിശദീകരിച്ചു. മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

Read Also: സൈബര്‍ സഖാക്കളായ പി.ജെ ആര്‍മി ഇല്ല, ഇനി റെഡ് ആര്‍മി : വ്യക്തിപൂജ വിവാദം അവസാനിച്ചതോടെ പേര് മാറ്റി ആര്‍മിപ്പട

shortlink

Related Articles

Post Your Comments

Related Articles


Back to top button