ശബ്ദങ്ങളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ചിന്തിക്കാനാകുമോ? എന്നാൽ അങ്ങനെയൊരു ലോകത്തേക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യ സംഘടന. 2050 ഓട് കൂടി ലോകത്തിലെ നാലിൽ ഒരാൾക്ക് കേൾവി പ്രശ്നങ്ങൾ ഉണ്ടാകുമെന്ന പഠന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഗ്ലോബൽ റിപ്പോർട്ട് ഓൺ ഹിയറിങ്ങിൽ ആണ് ഇക്കാര്യം പറയുന്നത്.
വരുംകാലങ്ങളിൽ കേൾവിക്കുറവ് സമൂഹം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണെന്ന് പഠനം സൂചിപ്പിക്കുന്നു. അണുബാധകൾ, രോഗങ്ങൾ, ജൻമ വൈകല്യങ്ങൾ, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങൾ എന്നിവ മൂലമാണ് ഈ പ്രശ്നങ്ങൾ ഉണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
ശബ്ദമലിനീകരണങ്ങൾ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അനിയന്ത്രിതമായ അനൗൺസ്‌മെന്റുകളും മറ്റും ശബ്ദമലിനീകരങ്ങളുടെ അളവ് കൂട്ടിയിട്ടെ ഉള്ളു. നിലവിൽ ലോകത്ത് അഞ്ചിലൊരാൾക്ക് കേൾവിസംബന്ധമായ തകരാറുകൾ ഉണ്ടെന്നാണ് വിദഗ്ധ പഠനങ്ങൾ പറയുന്നത്. കേൾവിശക്തി നഷ്ടമായവരുടെ എണ്ണം ഒന്നരമടങ്ങ് ഇരട്ടിയായി അടുത്ത മൂന്ന് ദശകത്തിനകം 2.5 ബില്ല്യൺ ആകുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ൽ ഇത് 1.6 ബില്യൺ ആയിരുന്നു. ഈ 2.5 ബില്യൺ ആളുകളിലെ 700 മില്യൺ ആളുകൾക്ക് 2050 ൽ ചികിത്സ അത്യാവശ്യമായ അവസ്ഥയും ഉണ്ടാകും.
Post Your Comments