തിരുവനന്തപുരം : നെന്മാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയതിൽ നടത്തിപ്പുകാരനായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസെടുത്ത് എക്‌സൈസ്.
ഡി.വൈ.എഫ്.ഐ നെമ്മാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്സൈസ് കേസെടുത്തത്.
വാറ്റ് സാമഗ്രികളും 15 ലിറ്റർ വാഷും, ഒരു ലിറ്റർ ചാരായവും ഉണ്ണിലാലിന്റെ വീട്ടിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. പശു വളർത്തലിന്റെ മറവിൽ തെങ്ങിൻ തോപ്പിലെ ഒറ്റമുറി വീട്ടിലായിരുന്നു വാറ്റ്. ഇവിടെ പതിവായി വ്യാജ വാറ്റ് നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നെന്മാറ എക്സൈസ് സംഘം രാത്രിയിൽ പരിശോധനയ്ക്കെത്തിയത്.
സംസ്ഥാനത്ത് കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വ്യാജ വാറ്റും സജീവമായിരുന്നു. ഈ സാഹചര്യത്തിൽ ഏക്സൈസും വ്യാജ വാറ്റുകാരെ പിടിക്കാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Post Your Comments