Latest NewsNewsIndiaCrime

സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും സഹോദരങ്ങളും ചേര്‍ന്ന് പീഡിപ്പിച്ചു : പരാതിയുമായി നവവധു

സ്വകാര്യഭാഗങ്ങളിൽ കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു

ലക്നൗ : സ്ത്രീധനം ചോദിച്ച് ഭർത്താവും സഹോദരങ്ങളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന ആരോപണവുമായി നവവധു. യു.പി ബദാവുനിലാണ് സംഭവം നടന്നത്. ഇരുപതുകാരിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് മൂന്നാം ദിനം തന്നെ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

വിവാഹശേഷം ഭർത്താവിന്‍റെ വീട്ടിലെത്തിയ യുവതിയെ ഭർത്താവും രണ്ടു സഹോദരങ്ങളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സ്ത്രീധനത്തിന്‍റെ പേരിലായിരുന്നു പീഡനം. സ്വകാര്യഭാഗങ്ങളിൽ കമ്പുകളും മറ്റും ഉപയോഗിച്ച് ഉപദ്രവിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ വിഷം ചേർത്ത പാനീയം നൽകി കൊല്ലാൻ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു. ഇവർ നൽകിയ വിവരം അനുസരിച്ച് പൊലീസുമായി സ്ഥലത്തെത്തിയ പിതാവാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

Read Also : സിനിമയുടെ ഫീൽ നൽകുന്ന ‘കറ’: ശ്രദ്ധനേടി ഈ ഹ്രസ്വചിത്രം

തുടർന്ന് സരീഫ്നഗർ പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും യുവതിയുടെ വൈദ്യപരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ബുദാവുൻ സീനിയർ സൂപ്രണ്ടന്‍റ് സങ്കൽപ്പ് ശർമ്മ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button