KeralaNattuvarthaLatest NewsNews

ലോക്ക്ഡൗണ്‍ പ്രതിസന്ധി: ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ ചെറുകിട മേഖലകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുളത്

തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലയ്ക്കായി 1416 കോടിയുടെ പാക്കേജ് പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് പാക്കേജ് നടപ്പാക്കുന്നത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പദ്ധതി പ്രഖ്യാപിച്ചത്.

കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ ചെറുകിട മേഖലകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുളത്. ഇതിൽ നിന്നും നേരിയ ആശ്വാസം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി.ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് കോവിഡ് സമാശ്വാസ പദ്ധതി പ്രാബല്യത്തില്‍ വരുന്നത്.

കെഎസ്‌ഐഡിസി വായ്പകള്‍ക്കു പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കുകയും, ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. കെഎസ്‌ഐഡിസി മുഖേന പ്രവാസികള്‍ക്കായി 5 ശതമാനം നിരക്കില്‍ ലോൺ അനുവദിക്കുന്ന പദ്ധതി നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button