NattuvarthaLatest NewsKeralaNews

ഗവ. യു പി സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയില്‍ നാല്​ ബോംബുകള്‍: തില്ലങ്കേരിയില്‍ ആശങ്ക

ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച്‌​ ഇവ നിര്‍വീര്യമാക്കി.

ഇരിട്ടി: തില്ലങ്കേരിയിൽ പ്രദേശ വാസികളെ ആശങ്കയിലാക്കി ബോംബുകൾ കണ്ടെത്തി. വാഴക്കാല്‍ ഗവ യു പി സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ച നിലയിലാണ് നാല്​ ബോംബുകൾ കണ്ടെത്തിയത്. പ്ലാസ്റ്റിക് പെയിന്‍റ്​ ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ബോംബ്​ സ്‌ക്വാഡ് എസ് ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി.

അധ്യാപകര്‍ സ്​കൂള്‍ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ​ മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. തുടർന്ന് മുഴക്കുന്ന് പോലീസിനെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എസ്​.ഐ പി റഹീമിന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡിനെ വിവരം അറിയിക്കുകയും ചെയ്തു. പ്ലാസ്റ്റിക്​ ബോളില്‍ നിര്‍മിച്ച്‌​ ഇന്‍സുലേഷന്‍ ചെയ്ത മഞ്ഞയും നീലയും നിറങ്ങളിലുള്ള ബോംബ്​ പേപ്പറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു. ആളൊഴിഞ്ഞ ക്വാറിയില്‍വെച്ച്‌​ ഇവ നിര്‍വീര്യമാക്കി.

read also: ഷുഹൈബ്‌ വധവുമായ്‌ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ എന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി: ആകാശ് തില്ലങ്കേരി

കഴിഞ്ഞ മാസം ബോളാണെന്ന് കരുതി ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച്‌ തില്ലങ്കേരി പടിക്കച്ചാലില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയിലാണ്  സ്‌കൂള്‍ വളപ്പില്‍ ബോംബുകള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button