ദുബായ്: രാജ്യത്ത് 2000 ഓളം പേര് ഇസ്ലാം മതം സ്വീകരിച്ചതായി മുഹമ്മദ് ബിന്‍ റാശിദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ അറിയിച്ചു. 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനുള്ളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള താമസക്കാരായ 2,027 പേരാണ് ഇസ്ലാം മതം സ്വീകരിച്ചത്. ‘ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപാര്‍ട്മെന്റിന്റെ (ഐഎസിഡി) കീഴില്‍ നടന്നുവരുന്ന മുഹമ്മദ് ബിന്‍ റാശിദ് ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍, ഇസ്ലാമിന്റെ സഹിഷ്ണുതാപരമായ തത്ത്വങ്ങളിലേക്ക് പുതു മുസ്ലിങ്ങളെ പരിചയപ്പെടുത്തുകയും സാമൂഹികവും വിദ്യാഭ്യാസപരവും മതപരവുമായ പിന്തുണ നല്‍കുകയും ചെയ്തുവരുന്നു. പുതിയ മുസ്ലിങ്ങളെ പഠിപ്പിക്കുന്നതിലൂടെയും അവരെ പുരോഗതിയിലേക്ക് നയിക്കുന്നതിലൂടെയും യഥാർത്ഥ ഇസ്ലാമിക മതം അറിയാന്‍ ആഗ്രഹിക്കുന്ന മറ്റ് മതങ്ങളുടെ അനുയായികളിലേക്ക് ഇസ്ലാമിക തത്ത്വങ്ങളും, സംസ്കാരവും സഹിഷ്ണുതയും പ്രചരിപ്പിക്കാനാണ് സെന്റര്‍ ലക്ഷ്യം വെക്കുന്നത്’- ഡയറക്ടര്‍ ഹിന്ദ് മുഹമ്മദ് ലൂത്താ വ്യക്തമാക്കി.
‘ആര്‍ക്കെങ്കിലും ഇസ്ലാമിനെക്കുറിച്ച് കൂടുതലറിയാനോ അവരുടെ ശഹദ പ്രഖ്യാപിക്കാനോ ആഗ്രഹിക്കുന്നുവെങ്കില്‍ അവർക്ക് ആവശ്യമായ വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രം നല്‍കുന്നുണ്ട്’- ന്യൂ മുസ്ലിം വെല്‍ഫെയര്‍ വിഭാഗം മേധാവി ഹന അല്‍ ജല്ലഫ് വിശദീകരിച്ചു. കൂടാതെ ഇസ്ലാമിനെക്കുറിച്ച് കൂടുതല്‍ അറിവ് നേടാനോ സഹായിക്കുന്ന സ്മാര്‍ട് സ്ക്രീനുകളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് വെട്ടിക്കടത്തിയ തേക്ക് റേഞ്ച് ഓഫീസറുടെ ഭാര്യയുടെ കെട്ടിടത്തില്‍
Post Your Comments