CinemaLatest NewsBollywoodNewsIndiaEntertainment

‘ആര്യൻ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഷാരൂഖ് ആഗ്രഹിച്ചിരുന്നു, അവൻ അത് പിന്‍തുടരുമെന്ന് കരുതുന്നു’: ഗൗരി ഖാന്റെ വാക്കുകൾ

ഷാരൂഖിൻ്റെ മകന്‍ ആര്യന്‍ ഖാനെ മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തത് ഒക്ടോബർ 2 ന് ആണ്. ആര്യൻ നിലവിൽ ആർതർ റോഡ് ജയിലില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ കോടതി നിരസിച്ചതോടെയാണ് ആര്യനെ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ കഴിയുന്ന ആര്യന്റെ അവസ്ഥയെ കുറിച്ച് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആര്യനെ കുറിച്ച് ഷാരൂഖ് ഖാൻ മുൻപ് പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. ഇപ്പോഴിതാ, ആര്യനെ കുറിച്ച് മാതാവ് ഗൗരി ഖാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

മുംബൈ തീരത്ത് ഒരു ആഡംബര നൌകയില്‍ നടത്തിയ റെയ്ഡിലാണ് എന്‍ സീ ബീ ആര്യൻ ഖാനെ പിടികൂടുന്നത്. ഗൗരി ഖാനും ഷാരൂഖ് ഖാനും തങ്ങളുടെ പ്രിയ പുത്രന്‍റെ അറസ്റ്റിന് ശേഷം വെല്ലുവിളി നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ആര്യനെ നിലവില്‍ ജയിലിലെ ഒരു ക്വാറന്റൈൻ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നത്.

Also Read:കേരളത്തിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചു: സംസ്ഥാനം ആവശ്യപ്പെടുന്നതെല്ലാം എത്തിക്കുമെന്ന് വി മുരളീധരന്‍

ആര്യൻ മിക്കവാറും ഇസ്ലാം മതം സ്വീകരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് ഗൌരി പറഞ്ഞതാണ് ദേശീയ മാധ്യമങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്നത്. ‘കോഫി വിത്ത് കരണിൽ’ കരൺ ജോഹറുമായി നടത്തിയ അഭിമുഖത്തില്‍ ആയിരുന്നു താരപത്നിയുടെ വെളിപ്പെടുത്തൽ. ആര്യൻ മിക്കവാറും ഇസ്ലാം മതം സ്വീകരിക്കുമെന്നാണ് തനിക്ക് തോന്നുന്നതെന്നായിരുന്നു ഗൗരി പറഞ്ഞത്. തൻ്റെ മകൻ ആര്യൻ ഖാൻ തൻ്റെ മതമായ ഇസ്ലാം സ്വീകരിക്കണമെന്ന് എസ്‌ ആർ ‌കെ വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ ആര്യ അത് പിന്‍തുടരുമെന്നാണ് താന്‍ കരുതുന്നതെന്നും ഗൌരി അറിയിച്ചു.

എന്നാല്‍ ഏത് മതം സ്വീകരിച്ചാലും ഒരു ഇന്ത്യാക്കാരനായി വളരാമെന്നാണ് എസ് ആര്‍ കെ തങ്ങളുടെ കുട്ടികളെ പഠിപ്പിച്ചിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. ഇരുവരും പരസ്പരം മതത്തെ ബഹുമാനിക്കുന്നുവെന്നും ഗൗരി പറഞ്ഞു. വ്യത്യസ്ഥ മത വിഭാഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള വിവാഹങ്ങൾക്കിടയിൽ ഒരു തരത്തിലുമുള്ള അനാദരവും ഉണ്ടാകാന്‍ പാടില്ലെന്നും അവർ കൂട്ടിച്ചേര്‍ത്തു. കുടുംബം ഇരു മത വിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ തുല്ല്യ പ്രധാന്യത്തോടെ ആഘോഷിക്കുന്നുണ്ടെന്നും അന്ന് ഗൗരി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button